Site iconSite icon Janayugom Online

കശുവണ്ടി മേഖലയില്‍ പാക്കേജ്‌ നടപ്പാക്കണം: എഐടിയുസി

സംസ്‌ഥാന സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ നിയമിച്ചു നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തില്‍ കശുവണ്ടി മേഖലയില്‍ പ്രഖ്യാപിച്ച പാക്കേജ്‌ അടിയന്തരമായി നടപ്പാക്കണമെന്ന്‌ എഐടിയുസി സംസ്‌ഥാന സെക്രട്ടറി അഡ്വ. ജി.ലാലു ആവശ്യപ്പെട്ടു. അടഞ്ഞ്‌ കിടക്കുന്ന ഫാക്‌ടറികള്‍ പ്രവര്‍ത്തിപ്പിക്കുക, ഇഎസ്‌ഐ, പിഎഫ്‌ അപാകത പരിഹരിക്കുക, കോർപറേഷൻ , കാപക്‌സ് തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുക, പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ (എഐടിയുസി) നടത്തിയ കൊല്ലം ഹെഡ്‌ പോസ്‌റ്റ് ഓഫീസ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്‌ ജി ബാബു അധ്യക്ഷത വഹിച്ചു. ആര്‍ സജിലാല്‍, അയത്തില്‍ സോമന്‍, ആര്‍ മുരളീധരന്‍, ബി രാജു, വി സുഗതന്‍, ചന്ദ്രിക, ബി അജയഘോഷ്‌, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version