ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും ഐഎം വിജയൻ, ക്രിക്കറ്റര്‍ ആര്‍ അശ്വിൻ അടക്കമുള്ളവര്‍ക്ക് പത്മശ്രീയും നൽകും. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍
എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായ മറ്റുപേര്‍.
വ്യോമസേനയിൽ നിന്ന് രണ്ടു മലയാളികൾ രാഷ്ട്രപതിയുടെ സേനാ മെഡലുകളായ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും നല്‍കും. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. ഏഴ് പേർക്ക് പത്മ വിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.
updating…

