Site iconSite icon Janayugom Online

അർബുദ ബാധിതയായി ചികിത്സയിലായിരുന്നു; സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു

സാമൂഹിക പ്രവർത്തക കെ വി റാബിയ(59)അന്തരിച്ചു. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. അർബുദ ബാധിതയായി ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 

സാക്ഷരതാ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമാണ്. 2022‑ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014‑ൽ സംസ്ഥാന സര്‍ക്കാരിന്റെ ‘വനിതാരത്‌നം’ അവാർഡ് നേടി. “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്“എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്. 

Exit mobile version