പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിത് എന്നും കോടതി പറഞ്ഞു.
പഹൽഗാം ആക്രമണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയുടെ വിമർശനം

