Site iconSite icon Janayugom Online

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു

26 നിരപരാധികളുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്തതിനാലും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് പ്രതിപാദിക്കാത്തതിനാലും ഷാങ്ഹായ് സഹകരണ സംഘത്തിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് വിസമ്മതിച്ചു. പഹൽഗാമിനെക്കുറിച്ച് പരാമർശിക്കാത്ത രേഖകളിൽ ബലൂചിസ്താനെക്കുറിച്ച് പറയുകയും അവിടെ ഇന്ത്യ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നിശബ്ദമായി കുറ്റപ്പെടുത്തുകയും ചെയ്തു. 

പാകിസ്താൻറെ എക്കാലത്തെയും സഖ്യകക്ഷിയായ ചൈനയാണ് ഇപ്പോൾ എസിഒയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത്. അതുകൊണ്ട്തന്നെ പഹൽഗാമിനെ രേഖകളിൽ നിന്ന് ഒഴിവാക്കിയത് പാകിസ്താൻറെ നിർദേശപ്രകാരമാണെന്ന് അനുമാനിക്കാം. ബലൂചിസ്താൻ സംഭവ്തതിൽ ഇന്ത്യയെക്കുറിച്ച് പാകിസ്താൻ പറയുന്ന ആരോപണങ്ങളെ ഇന്ത്യ ചവിറ്റുകൊട്ടയിൽ തള്ളുകയാണുണ്ടായത്. കൂടാതെ ഇസ്ലമാബാദിലേക്ക് നോക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാനും പാകിസ്താനോട് ആവശ്യപ്പെടുന്നു. 

ഷാങ്ഹായ് സഹകരണ സംഘടന, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായ് രാജ്നാഥ് സിംഗ് ഇപ്പോൾ ചൈനയിലെ ക്വിംഗ്ഡാവോയിലാണ്. പ്രാദേശിക രാജ്യാന്തര സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യ, പാകിസ്താൻ, ചൈന ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാഖ്സ്ഥാൻ, പാകിസ്താൻ, റഷ്യ, തജിഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ 10 അംഗരാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

Exit mobile version