പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. എന്‍ എസ് ജി, എസ് എസ് ബി, ബി എസ് എഫ് തുടങ്ങി സേനാ വിഭാഗങ്ങളിലെ മേധാവികള്‍ക്കായുള്ള യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പാക്കിസ്ഥാനെതിരെ സൈനിക നീക്കങ്ങളിലേക്ക് അടക്കം ഇന്ത്യ കടന്നേക്കും എന്ന സൂചനകള്‍ക്കിടയാണ് യോഗം വിളിച്ചുചേര്‍ത്തത്.
പഹല്‍ഗാം ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ

