ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ചൊവ്വാഴ്ച (ഒക്ടോബർ 14, 2025) രാത്രിയിൽ പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്ഗാൻ താലിബാനും തമ്മിൽ വീണ്ടും തീവ്രമായ പോരാട്ടം ഉണ്ടായതായുി റിപ്പോര്‍ട്ട്. അഫ്ഗാൻ താലിബാനും ഫിറ്റ്‌ന അൽ-ഖവാരിജും കുറാമിൽ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ പാക് സൈന്യം അതി തീവ്രമായി തിരിച്ചടിക്കുകയായിരുന്നു.
അഫ്ഗാൻ താലിബാൻ പോസ്റ്റുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായും കുറഞ്ഞത് ഒരു ടാങ്കെങ്കിലും തകർന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവയ്പ്പുണ്ടായതോടെ താലിബാൻ സൈന്യം സ്ഥലത്ത് നിന്ന് പലായനം ചെയ്യുകയായിരുന്നു. ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.

