11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026

പാക്-അഫ്ഗാന്‍ സേനകള്‍ നേ‍ര്‍ക്ക് നേര്‍; വീണ്ടും ഏറ്റുമുട്ടല്‍, അതിർത്തി അടച്ചു

Janayugom Webdesk
പെഷാവർ
October 15, 2025 12:14 pm

ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ചൊവ്വാഴ്ച (ഒക്ടോബർ 14, 2025) രാത്രിയിൽ പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്ഗാൻ താലിബാനും തമ്മിൽ വീണ്ടും തീവ്രമായ പോരാട്ടം ഉണ്ടായതായുി റിപ്പോ‍ര്‍ട്ട്. അഫ്ഗാൻ താലിബാനും ഫിറ്റ്‌ന അൽ-ഖവാരിജും കുറാമിൽ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ പാക് സൈന്യം അതി തീവ്രമായി തിരിച്ചടിക്കുകയായിരുന്നു. 

അഫ്ഗാൻ താലിബാൻ പോസ്റ്റുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായും കുറഞ്ഞത് ഒരു ടാങ്കെങ്കിലും തകർന്നതായും റിപ്പോ‍‍ര്‍ട്ടുകളുണ്ട്. വെടിവയ്പ്പുണ്ടായതോടെ താലിബാൻ സൈന്യം സ്ഥലത്ത് നിന്ന് പലായനം ചെയ്യുകയായിരുന്നു. ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.