Site iconSite icon Janayugom Online

300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ

ആയുധങ്ങളും മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ. 300 കോടിയുടെ 40 കിലോഗ്രാം മയക്കുമരുന്നും പത്ത് പിസ്റ്റളും കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ഗുജറാത്തിലെ ആന്റി ടെററിസം സ്ക്വാഡിൽ (എടിഎസ്) നിന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 25, 26 തീയതികളില്‍ രാത്രിയിൽ പട്രോളിങ് നടത്തിയിരുന്നു. 

തിങ്കളാഴ്ച പുലർച്ചെയാണ് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ‘അൽ സൊഹേലി’ ഇന്ത്യൻ സമുദ്രത്തിൽ സംശയാസ്പദമായി നീങ്ങുന്നത് ഐസിജി നിരീക്ഷിച്ചത്. പിടികൂടിയവരെ കോസ്റ്റ് ഗാർഡ് സംഘം ചോദ്യം ചെയ്ത് വരികയാണ്. കോസ്റ്റ് ഗാർഡിന്റെ ‘അരിഞ്ജയ്’ എന്ന കപ്പലാണ് പാക് ബോട്ടിനെ തടഞ്ഞത്. കഴിഞ്ഞ 18 മാസത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്തിലെ എടിഎസും ചേർന്ന് നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്. 

Eng­lish Summary:Pak boat caught with drugs worth 300 crores
You may also like this video

Exit mobile version