ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ പഞ്ചാബിലെ ഫിരോസ്പൂർ അന്താരാഷ്ട്ര അതിർത്തി കടന്ന സുരക്ഷാ സേനയിലെ ബിഎസ്എഫ് ജവാനെ പാകിസ്താൻ തടഞ്ഞു വച്ചു. 182ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗിനെയാണ് പാകിസ്താൻ റേഞ്ചേഴ്സ് തടഞ്ഞു വച്ചിരിക്കുന്നത്. ജവാൻറെ സുരക്ഷിതമായ തിരിച്ചുവരവിനായി ഫ്ലാഗ് മീറ്റിംഗ് വച്ചിട്ടുണ്ടെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അബദ്ധത്തിൽ പഞ്ചാബ് അതിർത്തി മുറിച്ച് കടന്നു;ഇന്ത്യൻ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ

