Site iconSite icon Janayugom Online

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖലയില്‍ അനുമതി നിഷേധിക്കും ; കൂടുതല്‍ കടുത്ത നടപടിക്ക് ഇന്ത്യ

പാകിസ്ഥാന് എതിരെ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഇന്ത്യ. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ അനുമതി നിഷേധിക്കും.പാകിസ്ഥാന്‍ കപ്പുലുകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാകിസ്ഥാന്‍ കപ്പുലുകള്‍ക്കും അനുമതി നിഷേധിക്കും. പാകിസ്ഥാന്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് വ്യോമപാത അടച്ചിരുന്നു.

ഏപ്രിൽ‌ 22ന് പഹൽ‌​ഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. 

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, അട്ടാരി അതിർത്ത അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയും, പാകിസ്താൻ പൗരന്മാർക്കുള്ള വിസകൾ പിൻവലിക്കുകയും ചെയ്തിരുന്നു. കൂടാതെ സൈനിക നടപടിക്ക് സജ്ജമാണെന്ന് സൈന്യം അറിയിക്കുകയും ചെയ്തിരുന്നു.

Exit mobile version