Site iconSite icon Janayugom Online

വീണ്ടും ആക്രമണത്തിനൊരുങ്ങി പാകിസ്ഥാൻ; വെല്ലുവിളിച്ച് പ്രതിരോധമന്ത്രി

ഇന്ത്യയ്ക്കുനേരെ ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ്.
ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് കാജാ ആസിഫ് അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ ആരോപിച്ചു. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

അതേസമയം, ഇന്ത്യയ്ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി ആടിയുലയുകയാണ് പാകിസ്ഥാൻ ഭരണകൂടം. പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി. സൈനിക മേധാവി അസീം മുനീർ എവിടെയെന്ന് വ്യക്തമല്ല. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തെന്ന് വിഘടനവാദി സംഘടന ബിഎൽഎ അവകാശപ്പെട്ടു. ഇതിനിടെ ഇമ്രാൻ ഖാനെ ജയിൽ മോചിതൻ ആക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തി.

Exit mobile version