Site icon Janayugom Online

ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തും; പാക് നേതാവ് ഷാസിയ മാരി

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭീഷണി.

“പാകിസ്ഥാന്റെ പക്കൽ ആറ്റം ബോംബുണ്ടെന്ന് ഇന്ത്യ മറക്കരുത്. നമ്മുടെ ആണവ നില നിശ്ശബ്ദത പാലിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ആവശ്യം വന്നാൽ ഞങ്ങൾ പിന്നോട്ട് പോകില്ല,” ഭൂട്ടോയെ പിന്തുണച്ച് ഒരു വാർത്താ സമ്മേളനത്തിൽ   മാരി മാധ്യമപ്രവർത്തകരോട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

‘‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ കുറ്റപ്പെടുത്തൽ. എന്നാല്‍ പാക്കിസ്ഥാൻ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

Eng­lish Sum­ma­ry: Pak­istan’s Rul­ing Par­ty Leader Threat­ens India
You may also like this video

Exit mobile version