പാലാ ‑പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു.അളപായമില്ല പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ആണ് ടാങ്കർ ലോറി മറിഞ്ഞത്. ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. കുറ്റില്ലത്തിന് സമീപത്തെ വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്. വാഹനത്തിലെ ആസിഡിന് ചോർച്ചയില്ല.വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം എത്തുന്നുണ്ട്.