രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാലക്കാട് സീറ്റിൽ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്കുര്യന്‍ ആദ്യം മറുപടി നിൽകിയത് വേറെ ആളെ നിർത്തും. അദ്ദേഹം (രാഹുല്‍) പാർട്ടിയിൽ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിർത്തും. കോൺഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാർഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്. ഇങ്ങനെയാണ് കുര്യന്‍ പറഞ്ഞത് . എന്നാല്‍ പിന്നീട് കുര്യന്‍ നിലപാട് മാറ്റി ഫെയ്സബുക്കില്‍ വിശദീകരണമായി രംഗത്തു വന്നിരിക്കുകയാണ്
രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല കുര്യൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്

