22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

പാലക്കാട് നിയമസഭാ സീറ്റ് : രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കരുതെന്ന് പി ജെ കുര്യന്‍

Janayugom Webdesk
പത്തനംതിട്ട
January 2, 2026 3:58 pm

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാലക്കാട് സീറ്റിൽ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്കുര്യന്‍ ആദ്യം മറുപടി നിൽകിയത് വേറെ ആളെ നിർത്തും. അദ്ദേഹം (രാഹുല്‍) പാർട്ടിയിൽ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിർത്തും. കോൺഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാർഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്. ഇങ്ങനെയാണ് കുര്യന്‍ പറഞ്ഞത് . എന്നാല്‍ പിന്നീട് കുര്യന്‍ നിലപാട് മാറ്റി ഫെയ്സബുക്കില്‍ വിശദീകരണമായി രംഗത്തു വന്നിരിക്കുകയാണ് 

രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല കുര്യൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.