പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തമ്മില്‍ തല്ല് രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പോര് മറ നീക്കി പിറത്തു വന്നിരിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെ അനുകൂലിക്കുന്ന പക്ഷവും, എതിര്‍ പക്ഷവും തമ്മിലാണ് പോര് ശക്തമായിരിക്കുന്നത്.
ഇപ്പോള്‍ കൃഷ്ണകുമാര്‍ വിഭാഗം നല്‍കിയിരിക്കുന്ന ലിസ്റ്റ്സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് അംഗീകരിക്കാതിരുന്നത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ചെയർപേഴ്സൺ പ്രമീള ശശിധരൻ,വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

