Site icon Janayugom Online

പാലക്കയം കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിനെതിരെ നടപടിക്ക് ശുപാര്‍ശ

പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് സമർപ്പിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഗുരുതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

ഇയാളെ പിരിച്ചു വിടുന്നതടക്കമുള്ള കഠിന ശിക്ഷാ നടപടികൾ റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശകൾ മന്ത്രി കെ രാജൻ പരിശോധിച്ച് അംഗീകാരം നൽകി. കൂടാതെ വില്ലേജ് ഓഫീസർക്കെതിരെയും കഠിന ശിക്ഷ നടപ്പിലാക്കണമെന്ന ശുപാർശയും മന്ത്രി അംഗീകരിച്ചിട്ടുണ്ട്.

Eng­lish Sam­mury: Palakkayam Bribery Case; Rec­om­men­da­tion for action

Exit mobile version