Site iconSite icon Janayugom Online

പാർട്ടി കോൺഗ്രസ് വേദിയിൽ സിപിഐക്ക് നന്ദി അറിയിച്ച് പലസ്‌തീൻ അംബാസിഡർ

പാർട്ടി കോൺഗ്രസ് വേദിയിൽ സിപിഐക്ക് നന്ദി അറിയിച്ച് പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേശ്. പലസ്‌തീൻ, ക്യൂബ ഐക്യ​ദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസിന് ആശംസകൾ അറിയിച്ച അദ്ദേഹം ഇന്ത്യയിലെ കമ്യുണിസ്റ്റ് പാർട്ടികൾ നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് പറഞ്ഞു. സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ്‌കുമാർ എം പി പലസ്‌തീൻ ഐക്യ​ദാർഢ്യ പ്രമേയം അവതരിപ്പിച്ചു. ക്യൂബക്ക് ഐക്യ​ദാർഢ്യമർപ്പിച്ച് റെഡ് വളണ്ടിയർമാർ വിവ ലാ ക്യൂബ എന്നെഴുതിയ ബാനറുകളുമായി വേദിയിലെത്തി. ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജവാൻ കാർലോസ് ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ സംസാരിച്ചു.

Exit mobile version