Site icon Janayugom Online

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു; പെരിയാറിന്റെ തീരത്ത് അതീവജാഗ്രത

Pamba dam

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 25 ക്യുമെക്‌സ് മുതല്‍ 50 ക്യുമെക്‌സ് വെള്ളം ഒഴുക്കിവിടും.. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറന്തള്ളുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പമ്പാ നദിയുടെ കരയിലുള്ള റാന്നി, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ മേഖലകളില്‍ നേരിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആറുമണിക്ക് തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തല്‍.

 

Eng­lish Sum­ma­ry: Pam­pa and Idamala­yar dams opened; Extreme cau­tion on the banks of the Periyar

 

You may like this video also

Exit mobile version