Site iconSite icon Janayugom Online

ആഗോള അയ്യപ്പ സംഗമത്തിന് പമ്പാതീരം ഒരുങ്ങി; വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3500 പ്രതിനിധികൾ പങ്കെടുക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പാതീരം ഒരുങ്ങി. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന സംഗമം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാകും സംഗമത്തില്‍ പങ്കെടുക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പാസ്. രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. 

മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും. സെപ്റ്റംബർ 15 വരെ ആയിരുന്നു അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിന് ഭക്തർക്ക് റജിസ്റ്റർ ചെയ്യാനുള്ള അവസരം. റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് ആദ്യം റജിസ്റ്റർ ചെയ്ത 3500 പേരെയാണ് സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. 

Exit mobile version