Site iconSite icon Janayugom Online

പ്രതിപക്ഷ അഭിപ്രായങ്ങൾ കേൾക്കുകയും, വില കല്പിയ്ക്കുകയും, ചെയ്തിരുന്ന പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് നെഹ്റു ; മന്ത്രി ജി ആർ അനിൽ

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ കൂടി ഉൾക്കൊണ്ടു കൊണ്ടാണ് രാജ്യഭരണം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇന്നു നാം കാണുന്ന ആധുനിക ഭാരതത്തിന്റെ എല്ലാ പുരോഗതികൾക്കും അടിത്തറ ഇടാൻ നെഹ്റുവിനു കഴിഞ്ഞതെന്നും ഭക്ഷ്യ — സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ ജനാധിപത്യ‑മതേതരത്വ പ്രവർത്തനങ്ങളെ ആർക്കും തമസ്കരിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച 165-ാമത് നെഹ്റു ജന്മ ജയന്തിയും, ശിശുദിന ആഘോഷങ്ങളും ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.കെ മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻഡോ: എൻ  രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ടി കെ എ നായർ ഐഎഎസ് നിർവ്വഹിച്ചു. വി കെ മോഹൻ, പി ദിനകരൻ പിള്ള, കരകുളം ശശി, വി സി പ്രമോദ്, സി എസ് രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Exit mobile version