
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ കൂടി ഉൾക്കൊണ്ടു കൊണ്ടാണ് രാജ്യഭരണം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇന്നു നാം കാണുന്ന ആധുനിക ഭാരതത്തിന്റെ എല്ലാ പുരോഗതികൾക്കും അടിത്തറ ഇടാൻ നെഹ്റുവിനു കഴിഞ്ഞതെന്നും ഭക്ഷ്യ — സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ ജനാധിപത്യ‑മതേതരത്വ പ്രവർത്തനങ്ങളെ ആർക്കും തമസ്കരിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച 165-ാമത് നെഹ്റു ജന്മ ജയന്തിയും, ശിശുദിന ആഘോഷങ്ങളും ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.കെ മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻഡോ: എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ടി കെ എ നായർ ഐഎഎസ് നിർവ്വഹിച്ചു. വി കെ മോഹൻ, പി ദിനകരൻ പിള്ള, കരകുളം ശശി, വി സി പ്രമോദ്, സി എസ് രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.