നിരവധിയായ സഖാക്കൾ ജീവൻ കൊടുത്ത് വളർത്തിയെടുത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാടിന്റെ സമഗ്ര വികസനത്തിന് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനമായിരുന്നു പ്രധാനപ്പെട്ട ശക്തി. ഈ പതാക നമ്മുടെയെല്ലാം ഉള്ളിലെ ചുവപ്പിന്റെ ആവേശവും ഈ നാട്ടിലെ ജനങ്ങളുടെ പൊതുവായ പ്രവർത്തനങ്ങൾക്ക് ശക്തിനൽകുന്ന പ്രസ്ഥാനത്തിന്റെ പതാകയുമാണ്. ഏറെ അഭിമാനത്തോടെയാണ് ഈ പതാക ഉയർത്തുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും ഊർജ്ജം പകരാൻ ഈ സമ്മേളനത്തിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.