Site iconSite icon Janayugom Online

പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തുന്നു

പാരനോർമൽ ഇൻവസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്ട് ” ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തുന്നു. ക്യാപ്റ്റാരിയസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഡബ്ല്യു എഫ് സി എൻ സി ഓ ഡി, ബി സിഐ നീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സ്ട്രീമിംഗ് നടക്കുന്നത്. 

ഫിക്ഷനും റിയാലിറ്റിയും അടിസ്ഥാനമാക്കി തിരക്കഥയൊരുക്കിയ ചിത്രം യു എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് എത്തിക്കുന്നത്.സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. 

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്‌, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ എസ്സും പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പി ആർ ഓ.

Exit mobile version