സിപിഐ പാർട്ടി കോൺഗ്രസിൽ ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ഡി രാജ. ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂട്ടിയോജിപ്പിക്കുന്നതിനും ബിജെപി—ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ട പാത രൂപീകരിക്കുമെന്നും പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൊള്ളയടിക്കാൻ അഡാനിയെയും അംബാനിയെയും സഹായിക്കുന്ന സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മോഡി സർക്കാരിനെതിരെ കമ്യൂണിസ്റ്റ് പാർടി പോരാടുന്നത്. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെ ഇറക്കണം. അതിനു ഇടത് ശക്തികൾ എല്ലാം ഒരുമിക്കണം. അത് പാർടി കോൺഗ്രസിൽ ചർച്ച ചെയ്യുമെന്നും ഡി രാജ പറഞ്ഞു. സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎല്‍ ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവർ സംസാരിച്ചു.
പാർട്ടി കോൺഗ്രസിൽ ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളുണ്ടാകും: ഡി രാജ

