Site iconSite icon Janayugom Online

കൊച്ചിയില്‍ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങി

കൊച്ചിയിൽ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഹിത്രു വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ട്. ഒരു ദിവസം നിശ്ചിത വിമാനങ്ങൾക്ക് മാത്രമേ ഇവിടെ ലാന്റിംഗിന് അനുമതി ഉള്ളൂ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. 165ഓളം യാത്രക്കാർ സുരക്ഷാ പരിശോധന കളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് രാത്രി 11 ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ വിമാനക്കമ്പനി യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുലർച്ചെ വിമാനം ലണ്ടനിലേക്ക് പുറപ്പെടും എന്നാണ് അറിയിപ്പ്.

Eng­lish Sum­ma­ry: Pas­sen­gers strand­ed after flight can­celled in Kochi

You may like this video also

Exit mobile version