Site icon Janayugom Online

ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകൾ റെയിൽവേ റദ്ധാക്കി. ഇത് കാരണം മാസങ്ങൾക്കു മുമ്പ് തന്നെ യാത്രാ തയ്യാറെടുപ്പുകൾ നടത്തിയ നൂറുകണക്കിന് മലയാളികൾ പെരുവഴിയിലായിരിക്കുകയാണ്. മഥുര ഡിവിഷനിലെ അറ്റകുറ്റി പണി കാരണമാണ് റദ്ദാക്കൽ എന്നാണ് വിശദീകരണമെങ്കിലും ഈ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും എന്നുള്ള സൂചന.

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള ഒരു ഡസൻ സർവീസുകൾ ആണ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസ്, നിസാമുദ്ദീൻ എറണാകുളം തുരന്തോ, അമൃത്സർ കൊച്ചുവേളി എക്സ്പ്രസ ഉൾപ്പെടെ യാത്രക്കാർ ഏറ്റവുമധികം യാത്ര ചെയ്യുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ ഈ ട്രെയിനുകളുടെ 16 സർവീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ഗോരക്പൂർ രാപ്തി സാഗർ, കോർബ, ബിലാസ്പൂർ എക്സ്പ്രസ്സുകളും റദ്ദാക്കിയവയിൽ പെടും. മധുരയിലെ യാർഡിൽ പണി നടക്കുന്നതുകൊണ്ടാണ് ട്രെയിനുകൾ റദ്ദാക്കിയത് എന്ന് പറയുന്നുവെങ്കിലും ഈ ട്രെയിനുകൾ ഉത്തരേന്ത്യയിൽ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് വിവരം. അയോധ്യ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ജനങ്ങൾക്ക് സൗജന്യ യാത്ര റെയിൽവേ ഏർപ്പാടാക്കിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് ദക്ഷിണേന്ത്യയിലെക്കുള്ള ട്രെയിനുകൾ വഴിമാറ്റി അയോധ്യയിലേക്ക് വിടുന്നത്. കേരളത്തിനു പുറമേ തെലങ്കാന തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേക്കുള്ള വിവിധ ദീർഘ ദൂര സർവീസുകളും ഉണ്ടാകില്ല. അയോധ്യ ക്ഷേത്ര ഉദ്ഘാടന ദിവസം വരെ ഈ ദുരവസ്ഥ തുടരുമെന്നാണ് വിവരം. 

Eng­lish Summary;Passengers were blacked out; Rail­ways can­celed trains from North India to Kerala
You may also like this video

Exit mobile version