Site iconSite icon Janayugom Online

പണമില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുത്; സുപ്രധാന നിർദേശവുമായി ഹൈക്കോടതി

പണമില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന സുപ്രധാന നിർദേശവുമായി ഹൈക്കോടതി. രേഖകളില്ലെങ്കിലും രോഗികൾക്ക് ചികിത്സ നിഷേധിക്കരുത്. ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ടനുസരിച്ച് ആശുപത്രികൾ പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. രോഗികളുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഇവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണം എന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version