പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികള്‍ വേണമെന്നാണ് മോദി ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു. ഇസ്രയേൽ‑ഇറാൻ സംഘര്‍ഷത്തിൽ അമേരിക്ക കൂടി പങ്കാളിയായതിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച.
അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്റുമായി ആശങ്ക പങ്കുവെച്ച് നരേന്ദ്രമോഡി

