Site iconSite icon Janayugom Online

കര്‍ഷക സമരം വീണ്ടും ശക്തമാക്കുന്നു; എംപിമാരുടെ വീടുകളിലേക്ക് മാര്‍ച്ച്

പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെ സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ എംപിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റ് കര്‍ഷക സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
നാളെ റിപ്പബ്ലിക് ദിനത്തില്‍ ഒരു ലക്ഷം ട്രാക്ടറുകളുമായി 200 ഇടങ്ങളില്‍ റോഡിലിറങ്ങി സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ‍്കെഎം), എസ‍്കെഎം (രാഷ‍്ട്രീയേതരം), കിസാന്‍ മസ‍്ദൂര്‍ മോര്‍ച്ച (കെഎംഎം) എന്നീ സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബില്‍ താലൂക്ക് തലത്തിലാണ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് എസ‍്കെഎം ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം രമീന്ദര്‍ സിങ് പട്യാല പറഞ്ഞു. ഓരോ ഇടത്തും കുറഞ്ഞത് 250 ട്രാക‍്ടറുകള്‍ വീതം പ്രതിഷേധത്തിനെത്തും. 100 ഇടങ്ങളിലാണ് പരിപാടി.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ സമരം നടത്തുന്ന എസ‍്കെഎം (രാഷ‍്ട്രീയേതര), കെഎംഎം സംഘടനകളും നാളെ ട്രാക്ടര്‍ മാര്‍ച്ച് നടത്തും.

50 ലധികം ടോള്‍ പ്ലാസകളിലേക്കാണ് മാര്‍ച്ച്. സംസ്ഥാന ബിജെപി നേതാക്കളുടെ ഓഫിസുകള്‍, വീടുകള്‍, അഡാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ ഗോഡൗണുകള്‍, മാളുകള്‍ എന്നിവിടങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കും.

Exit mobile version