Site iconSite icon Janayugom Online

കര്‍ഷക സമരം; ചര്‍ച്ചയില്‍ തീരുമാനമായില്ല

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്.

52 ദിവസം നിരാഹാര സമരം നടത്തിയ ജഗ്ജിത് സിങ് ദല്ലേവാളിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘവുമായി നടത്തിയ ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതായി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. ഈമാസം 22ന് നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുക്കും.

Exit mobile version