Site icon Janayugom Online

പീഡോഫീലിയ; കുഞ്ഞുങ്ങളോടും മൃതദേഹങ്ങളോടും ലൈംഗിക ആസക്തിയുമായി സൈക്കോ കില്ലര്‍

ആറ് വര്‍ഷത്തങ്ങള്‍ക്കിടെ 38 ബലാത്സംവും കൊലപാതകവും. ദിവസവേദനക്കാരനായ യുവാവ് എങ്ങനെയാണ് മുപ്പതോളം പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്? 12 വയസിന് താഴെയുള്ള കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ കാരണമെന്താണ്? രാത്രിയില്‍ 40തോളം കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇയാള്‍ കുരുന്ന് പെണ്‍കുട്ടികളെ തന്റെ ഇരയാക്കിയത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 2008 മുതല്‍ 2015 വര്‍ഷങ്ങളിലാണ് രവീന്ദ്ര കുമാര്‍ എന്ന കൊടും കുറ്റവാളി പേടി സ്വപ്നമായി മാറിയത്. 

2008ലാണ് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് എന്ന ഗ്രാമത്തില്‍ നിന്നും ജോലി തേടി രവീന്ദ്രര്‍ ഡല്‍ഹിയിലെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അശ്ലീല വിഡിയോകൾക്കും ഇയാള്‍ അടിമയായി മാറി. രാത്രികളില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ അശ്ലീല ദൃശ്യങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ട് തന്റെ ഇരകളെ തേടി ഇയാള്‍ തെരുവിലിറങ്ങും. 2008ല്‍ ആദ്യ കൊലപാതകം. ഡല്‍ഹിയിലെ കര്‍ല പ്രദേശത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കടന്നുകളഞ്ഞു. ആദ്യ കൊലയ്ക്ക് ശേഷം പിടിക്കപ്പെടാതിരുന്നത് തുടര്‍ന്നുള്ള കൊലപാതങ്ങള്‍ക്ക് ഇയാളെ കൂടുല്‍ പ്രേരിപ്പിച്ചു.

ദരിദ്രരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മിക്കപ്പോഴും ഇരകളായത്. ഇത്രയും കാലം പിടിക്കപ്പെടാതിരുന്നതിന് കാരണവും അതുതന്നെ. എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്ത കേസുകളിലെ വീഴ്ചയും പലഘട്ടങ്ങളിലും അന്വേഷണത്തിന്റെ പുരോഗതിയെ ബാധിച്ചു. ഇയാളുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് വെറും രണ്ട് വയസുമാത്രമായിരുന്നു പ്രായം.

കൊച്ചു കുട്ടികളോടുള്ള ലൈംഗിക ആസക്തിയുള്ള ഒരു പീഡോഫീലാണ് പ്രതി. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളെ ‘പീഡോഫൈല്‍’ എന്നാണ് വിളിക്കാറുള്ളത്. പതിനാറ് വയസിൽ കുറയാതെ പ്രായവും, ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന കുട്ടികളെക്കാള്‍ അഞ്ചു വയസ്സെങ്കിലും കൂടുതലുമായിരിക്കും പീഡോഫൈലുകള്‍ക്കെന്നാണ് പൊതുവെ പഠനങ്ങള്‍ പറയുന്നത്.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരില്‍ ലൈംഗിക ഉത്തേജനം അനുഭവപ്പെടും. മിക്കപ്പോഴും കുട്ടികളെ മിട്ടായി നല്‍കി വശീകരിച്ച് അവരെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന രീതിയാണ് രവീന്ദ്ര കുമാറിനുണ്ടായിരുന്നത്. മൃതദേഹങ്ങളുമായി പോലും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന നെക്രോഫീലിയ എന്ന മറ്റൊരു അവസ്തയും ഇയാള്‍ക്കുണ്ടായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിക്കുന്ന കുരുന്നുകളെ ക്രൂരമായി കൊലചെയ്ത് അവരുടെ മൃതദേഹത്തെ ചൂഷണം ചെയ്യും.

2015ൽ കൊലപാതകശ്രമത്തിനും ആറുവയസ്സുകാരനെ മർദിച്ചതിനുമാണ് രവീന്ദർ കുമാർ ആദ്യം പൊലീസിന്റെ കണ്ണിൽപ്പെടുന്നത്. ചോദ്യം ചെയ്യലിൽ രവീന്ദർ കുമാർ തന്റെ ഓരോ കുറ്റകൃത്യങ്ങളും വിശദമായി പൊലീസിനോട് വെളിപ്പെടുത്തി. കുറ്റകൃത്യങ്ങൾ ചെയ്ത 15 സ്ഥലങ്ങളിലും ഇയാൾ പൊലീസിനെ കൊണ്ടുപോയി. ഇവിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ അന്ന് ചുമത്തിയ കേസിലാണ് രോഹിണി കോടതി ശനിയാഴ്ച ശിക്ഷ വിധിച്ചത്. കൊലപാതകങ്ങൾ ചെയ്തത് താനാണെന്ന് പ്രതിയുടെ കുറ്റസമ്മതം മാത്രമാണ് കേസിനെ കൂടുതല്‍ ശക്തമാക്കിയത്. രണ്ടാഴ്ചയ്ക്കകം ഈ കൊടും കുറ്റവാളിയുടെ ശിക്ഷാ വിധി കോടതി പറയും.

Eng­lish Summary;pedophilia; A psy­cho killer with a sex­u­al obses­sion with babies and dead bodies
You may also like this video

Exit mobile version