മദ്രാസ് ഐഐടിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥിനിയുടെ സഹപാഠിയും ബംഗാള്‍ സ്വദേശിയുമായ കിങ്ഷുക് ദെബ്ശര്‍മയെയാ (30)ണ് തമിഴ്നാട്ടില്‍നിന്നുള്ള പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. 2021 ജൂണിലാണ് രസതന്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി മൈലാപൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ടു പ്രൊഫസര്‍മാരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
English Summary:Persecution at Madras IIT; Defendant arrested
You may also like this video