കുടുംബപ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബാബു ജോസഫ് എന്നയാളെയാണ് എളമക്കര പൊലീസ് പിടികൂടിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന നാല് ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നും പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. യുവതിയുടെ കുടുംബത്തിലെ പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ച ഇയാൾ, പിന്നീട് പ്രാർത്ഥനയുടെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് പല തവണയായി നാല് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പണം തട്ടിയെടുത്തതിന് ശേഷം ഇയാൾ യുവതിയെ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രാർത്ഥനയുടെ മറവിൽ പീഡനം; ഒരാൾ അറസ്റ്റിൽ

