Site iconSite icon Janayugom Online

പെരുന്നാട് കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

പത്തനംതിട്ട പെരുന്നാട് സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ട കേസിൽ 5 പ്രതികൾ കൂടി പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കേസിലെ പ്രധാന പ്രതി ജിഷ്ണു ഉൾപ്പെടെയുള്ള അഞ്ച് പേരെയാണ് ഇന്ന് പിടികൂടിയത്. ഇവരെ റാന്നി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു.

നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നാട് കൊച്ചുപാലത്തിന് സമീപത്ത് വച്ചുണ്ടായ സംഘർഷത്തിനിടെ ജിതിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ പെരുന്നാട് പിഎച്ച്സിയിലും പിന്നീട് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെയെയല്ലാം പൊലീസ് പിടികൂടി. 

Exit mobile version