Site iconSite icon Janayugom Online

കുട്ടികള്‍ക്കുള്ള വാക്സിന് അനുമതി തേടി ഫൈസര്‍

അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവിഡ് വാക്സിനാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.
ഈ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്ഡിഎ) സമീപിച്ചിരിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ സമര്‍പ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:Pfizer seeks per­mis­sion for vac­cine for children
You may also like this video

Exit mobile version