Site iconSite icon Janayugom Online

ഫോട്ടോഗ്രാഫർ സി ചോയിക്കുട്ടി അന്തരിച്ചു

choyikkuttychoyikkutty

മാധ്യമം ആദ്യ ഹോട്ടോഗ്രാഫറും കേരളത്തിലെ മുതിർന്ന ഫോട്ടോജേണലിസ്റ്റുമായ സി. ചോയിക്കുട്ടി (79) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. സംവിധായകനും കാമറാമാനുമായ എ.വിൻസന്റിന്റെ കോഴിക്കോട്ടെ ചിത്ര സ്ററ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. 

മാധ്യമം തുടങ്ങിയ 1987ൽ തന്നെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി തുടങ്ങി. അതിന് മുമ്പ് കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നിവക്കായി പ്രവർത്തിച്ചു. കേരളം ചർച്ച ചെയ്ത നിരവധി സംഭവങ്ങൾദ്ദേഹം പകർത്തി. കോഴിക്കോട് പൊലീസ് ലോക്കപ്പിൽ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന മാധ്യമത്തിൽ വന്ന പടം വൻ കോളിളക്കമുണ്ടാക്കി. നഗരത്തിലെ കലാ സംസ്കാരിക പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ തെരുവിന്റെ ഓരോ മൂലയും സുപരിചതനായിരുന്ന അദ്ദേഹം. അനാഥമന്ദിരത്തിലെയും ഗോത്ര വർഗക്കാരുടെയുമെല്ലാം കുട്ടികളെ സൗജന്യമായി പടമെടുപ്പ് പഠിപ്പിച്ചു. 

ഫോട്ടോ ഗ്രാഫിയിലെ സകല മേഖലകളെപ്പറ്റിയും അവസാന കാലം വരെ പഠിച്ചു കൊണ്ടിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് ഫോട്ടോഗ്രാഫി വിദ്യാർഥിയായിരുന്നു. മാധ്യമത്തിൽ നിന്ന് വിരമിച്ച ശേഷം ലൈറ്റ് ആന്റ് ലെൻസ് അക്കാദമി , ഫോട്ടോ ഗ്രാഫി പഠന ഗവേഷണ കേന്ദ്രം തൊണ്ടയാട്ട് തുടങ്ങി. നിരവധി പ്രമുഖ കാമറാമാൻമാരുടെ ഗുരുവാണ്. പത്രമേഖലകളിലടക്കം വിവിധ മേഖലകളിലായി എണ്ണമറ്റ ശിഷ്യ ഗണമുണ്ട്. പിതാവ്: കേളുക്കുട്ടി, മാതാവ്: അമ്മാളു. ഭാര്യ: വി.പി.രോഹിണി (ബീച്ച് ഗവ. ഹോസ്പിറ്റൽ), മക്കൾ: ഷനോജ് (പ്രൊപൈറ്റർ മിലൻ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജർ സി.എഫ്.സി.ഐ.ടി.ഐ) മരുമക്കൾ: നിഷില പരേതനായ ദിലിപ് കുമാർ.സഹോദരങ്ങൾ: രവി, സുലോചന, ജ്യോതി, പരേതരായ രാജൻ, ചന്ദ്രൻ, രാധ.

Eng­lish Sum­ma­ry: Pho­tog­ra­ph­er C Choikut­ty pass­es away

You may also like this video

Exit mobile version