Site iconSite icon Janayugom Online

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്.

പളളി അധികൃതർ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. പള്ളിയുടെ പരിസരത്ത് നിന്ന് അധികൃതർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വിലകൂടിയ ഫോണുകളും എയർപോഡുകളും അടക്കം പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

Exit mobile version