കൊച്ചിയിലെ പനമ്പള്ളി നഗറിൽ ആർഡിഎസ് അവന്യുവിലെ ഫ്ലാറ്റിൻറെ പില്ലർ തകർന്നു. മുൻ വശത്തെ പില്ലറാണ് തകർന്നത്. 54 കുടുംബങ്ങളാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഇവരെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 20 വർഷത്തിൽ താഴെ പഴക്കമുള്ള ഫ്ലാറ്റ് സമുച്ചയമാണിത്. തകരാർ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാനായിരുന്നു സമുച്ചയത്തിൻറെ ഉടമസ്ഥരുടെ ശ്രമമെന്ന് ആളുകൾ ആരോപിച്ചു.
കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിൻറെ പില്ലർ തകർന്നു; താമസക്കാരെ ഒഴിപ്പിച്ചു

