Site iconSite icon Janayugom Online

പ്ലസ്‌ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റി

practicalpractical

സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേ‍ഴ്സ് വ‍ഴിയുള്ള ക്ലാസുകള്‍ക്ക് പുറമെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് പൂർത്തിയാക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. വാർഷിക പരീക്ഷയുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടന്ന് മന്ത്രി വി.ശി‍വൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലേക്ക് കൂടുതൽ ജില്ലകൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് അധ്യയനത്തിനായി ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്താനുള്ള തീരുമാനം.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടാകും. ടീച്ചർമാർ ക്ലാസ് അറ്റൻറൻസ് നിർബന്ധമായും രേഖപ്പെടുത്താനും നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.കോവിഡ് പോസിറ്റീവായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറി ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷക്ക് മുൻപ് നടത്താൻ തീരുമാനിച്ച പ്രാക്ടിക്കൽ പരീക്ഷ എഴുത്ത് പരീക്ഷയ്ക്കു ശേഷമാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു. ജനുവരി 25 വരെ ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്കും ഹയർസെക്കണ്ടറിയിൽ 60.99 ശതമാനവും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി. 10,11,12 ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവും വിദ്യാഭ്യാസ വകുപ്പ് നടത്താനും തീരുമാനിച്ചു.
Eng­lish Sum­ma­ry : plus two pirat­i­cal exams post pond
you may also like this video

Exit mobile version