132 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് തെക്കുപടിഞ്ഞാറൻ ചൈനയിൽ തകർന്നുവീണു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ 133 പേർ ഉണ്ടായിരുന്നതായി സംസ്ഥാന മാധ്യമങ്ങൾ നേരത്തെ അറിയിച്ചത്.
ബോയിംഗ് 737 എന്ന വിമാനം ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്ത് തകർന്നുവീണതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിമാനത്തിന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കുൻമിങ്ങിൽ നിന്ന് ഗ്വാങ്ഷൗവിലേക്കുള്ള ഈസ്റ്റേൺ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11നാണ് പുറപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.22ന് വിമാനവുമായുള്ള ബന്ധം നഷ്ട്ടമായതായി അധികൃതര്‍ അറിയിച്ചു. ചൈനയില്‍ 2010 ലാണ് അവസാന ജെറ്റ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 96 പേരിൽ 44 പേരും കൊല്ലപ്പെട്ടിരുന്നു.
english summary; Plane Carrying 133 Crashes In China
you may also like this video;