Site iconSite icon Janayugom Online

നേപ്പാളില്‍ വിമാനാപകടം: 35 മൃതദേഹങ്ങള്‍ കണ്ടെടുത്തു, അഞ്ച് ഇന്ത്യക്കാരും അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

aircraftaircraft

കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന യെതി എയർ വിമാനം വിമാനത്താവളത്തിന് സമീപം തകർന്നു വീണു . 35 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് വിവരം. 9N ANC ATR72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിൽ 68 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കൂടാതെ ക്യാപ്റ്റൻ കമൽ കെസിയുടെ നേതൃത്വത്തിൽ നാല് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വക്താവ് സുദർശൻ ബർതൗള പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

15 ദിവസം മുമ്പ് മാത്രം പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരില്‍ നാല് ഇന്ത്യക്കാരുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് ഇന്ത്യക്കാരും അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊഖാറയിൽ നിന്ന് രാവിലെ 9:55 ന് പറന്നുയർന്ന വിമാനം 12 മിനിറ്റിനുശേഷം 10:07 ന് എയർ കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

നേപ്പാളിൽ വിമാനാപകടങ്ങൾ പതിവാണ്. ആഭ്യന്തര വിമാനങ്ങളും വിദേശ വിമാനങ്ങളും തകർന്ന് നൂറുകണക്കിന് ആളുകൾ നേപ്പാളില്‍ പോയ വര്‍ഷങ്ങളില്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ, നേപ്പാളിൽ ഏകദേശം 30 വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായ വിമാനാപകടത്തില്‍ 22 പേർ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Plane crash in Nepal: 35 bod­ies recovered

You may also like this video

Exit mobile version