Site iconSite icon Janayugom Online

ബഹുസ്വരത ഏകതയുടെ വിവിധ ഭാവങ്ങൾ മാത്രം: ഗീവർഗ്ഗീസ് മാർ യൂലിയോസ്

marmar

ബഹുസ്വരത ഏകതയുടെ വിവിധ ഭാവങ്ങൾ മാത്രമാണെന്നും ദർശനം ഇല്ലത്തവർ ആണ് അതിൻ്റെ പേരിൽ മല്ലിടുന്നത് എന്നും നാഷണൽ കൗൺസിൽ ഓഫ് ചർചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത. കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ട്രയനിയൽ അസംബ്ളി തിരുവനന്തപുരം യൂഹാനോൻ മാർ തോമാ മെട്രോപ്പോലീത്തൻ സ്റ്റഡി സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കെസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ, ഡോ.കുര്യാക്കോസ് മാർ സേവറിയോസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്കോപ്പാ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് മോഹൻ മാനുവൽ, കെസിസി ജനറൽ സെക്രട്ടറി ഡോ . പ്രകാശ് പി തോമസ്, ട്രഷറർ റവ.ഡോ. എൽ ടി പവിത്രസിംഗ്, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, റവ. എ. ആർ. നോബിൾ എന്നിവർ പ്രസംഗിച്ചു. കെസിസിയുടെ മണിപ്പൂർ മെഡിക്കൽ ടീമിന് നേതൃത്വം നൽകിയ ഡോ. ജെറി മാത്യുവിനെ യോഗം ആദരിച്ചു.

You may also like this video

Exit mobile version