Site iconSite icon Janayugom Online

കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂര മർദനം

കൊല്ലം കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം ഹാഫ് കൈ ഷർട്ട് ധരിക്കാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിലും മുറിവേറ്റിട്ടുണ്ട്. വയല വിവിഎംജിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥകൾ തമ്മിലാണ് സംഘർഷമുണ്ടായത്.

ഏറെ നാളുകളായി പ്ലസ് വൺ പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. മുൻപ് പൊലീസ് ഇടപെട്ട് സംഭവം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനമേറ്റ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്. 

Exit mobile version