Site iconSite icon Janayugom Online

പ്ലസ് ടു വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി. നോദയന്‍ഭായ് മേഘ്‌വാല്‍(40) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജല്‍വാറിലാണ് സംഭവം. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജല്‍വാറിലെ സുനല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സേമ്‌ലിയ സ്വദേശികളാണ് ഇവര്‍.

വീട്ടിലെ ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകന്‍ അമ്മയുടെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി വീടിനുള്ളിലെ ബോക്‌സില്‍ ഒളിപ്പിച്ചുവെച്ചു. ജോലിക്ക് പോയ കുട്ടിയുടെ പിതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയോട് അമ്മയെ കുറിച്ച് ചോദിച്ചു. അമ്മ പാടത്ത് പോയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കര്‍ശനമായി കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ കാര്യം കുട്ടി സമ്മതിച്ചത്. പിതാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Eng­lish Sum­ma­ry: Plus Two stu­dent stabbed his moth­er to death

You may also like this video

Exit mobile version