പിഎം ശ്രി വിഷയത്തില്‍ വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നിലപാടിന്റെ വിജയമായി കണക്കാക്കിക്കൂടേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിന്റെ കാര്യമാണ് പറയേണ്ടതെങ്കില്‍ ഇത് എല്‍ഡിഎഫിന്റെ വിജയമാണ്, ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്, ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
പിഎം ശ്രി പദ്ധതി; ഇടതുപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയ വിജയം: ബിനോയ് വിശ്വം

