പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി അറസ്റ്റിലായ കിരണ്‍ ഭായ് പട്ടേലിന് ജാമ്യം. പൊലീസ് ചുമത്തിയ കുറ്റപത്രത്തില്‍ നിന്ന് ജീവപര്യന്ത്യം വകുപ്പ് റദ്ദാക്കിയതോടെയാണ് ശ്രീനഗറിലെ വിചാരണ കോടതി ജാമ്യം അനുവദിച്ചത്.
ഐപിസി സെക്ഷന്‍ 467 പ്രകാരമുള്ള വകുപ്പ് റദ്ദാക്കിയ സഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവില്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ജമ്മു കശ്മീര്‍ പൊലീസ് ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന വ്യാജേന പൊലീസിനെ അടക്കം കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി.
ബുളളറ്റ് പ്രൂഫ് കാറും സുരക്ഷ ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈയാള്‍ അറസ്റ്റിലായത്.
English Summary: PMO top brass scam; Bail for Kiran Bhai Patel; The police did not object
You may also like this video

