23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

പിഎംഒ ഉന്നതന്‍ ചമഞ്ഞ് തട്ടിപ്പ്; കിരണ്‍ ഭായ് പട്ടേലിന് ജാമ്യം; പൊലീസ് എതിര്‍ത്തില്ല

Janayugom Webdesk
ശ്രീനഗര്‍
August 31, 2023 11:45 pm

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി അറസ്റ്റിലായ കിരണ്‍ ഭായ് പട്ടേലിന് ജാമ്യം. പൊലീസ് ചുമത്തിയ കുറ്റപത്രത്തില്‍ നിന്ന് ജീവപര്യന്ത്യം വകുപ്പ് റദ്ദാക്കിയതോടെയാണ് ശ്രീനഗറിലെ വിചാരണ കോടതി ജാമ്യം അനുവദിച്ചത്. 

ഐപിസി സെക്ഷന്‍ 467 പ്രകാരമുള്ള വകുപ്പ് റദ്ദാക്കിയ സഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവില്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ജമ്മു കശ്മീര്‍ പൊലീസ് ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന വ്യാജേന പൊലീസിനെ അടക്കം കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി.
ബുളളറ്റ് പ്രൂഫ് കാറും സുരക്ഷ ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈയാള്‍ അറസ്റ്റിലായത്. 

Eng­lish Sum­ma­ry: PMO top brass scam; Bail for Kiran Bhai Patel; The police did not object

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.