Site iconSite icon Janayugom Online

പോക്‌സോ: മദ്രസ അധ്യാപകന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വയനാട് സ്വദേശിയായ മദ്രസ അധ്യാപകന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. മാനന്തവാടി പുതുശേരിക്കടവ് കുന്നലാംചാലില്‍ കെ കെ ഹാരിസിനെയാണ് (46) കാഞ്ഞങ്ങാട് പോക്‌സോ പ്രത്യേക കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനൊന്നുകാരിയെ 2021 ഒക്ടോബര്‍ 20 മുതല്‍ 2022 ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ മദ്രസ്സയില്‍ വെച്ച് പലതവണ ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്‌ഐ ആയിരുന്ന എം പി വിജയകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Exit mobile version